കുവൈത്തിൽ മണ്ണിടിച്ചിൽ: നാലു മരണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
02:15 AM Feb 13, 2020 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്തിൽ മുത്ല ഭവന പദ്ധതി സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. രണ്ടു ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയുമാണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്. ശക്തമായ മണല്‍കാറ്റിനെ തുടര്‍ന്നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. അഗ്നിശമനസേനയും സുരക്ഷാ സംഘവും സ്ഥലത്തെത്തിയാണ് തെരച്ചിൽ നടത്തിയത്.