കോയന്പത്തൂർ: ഐലീഗിൽ ചെന്നൈ സിറ്റിയെ വീഴ്ത്തി ഗോകുലം കേരള എഫ്സി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ഇതോടെ കോഴിക്കോട്ട് വന്ന് തങ്ങളെ തോൽപ്പിച്ചതിനുള്ള കടം ഗോകുലം വീട്ടി.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഗോകുലത്തിന്റെ വിജയ ഗോൾ പിറന്നത്. 79-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോൾ കണ്ടെത്തിത്. സീസണിൽ മാർക്കസിന്റെ ആറാം ഗോളായിരുന്നു ഇത്.
ജയത്തോടെ ഗോകുലം ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളിൽ നിന്ന് 17 പോയന്റാണ് ഗോകുലത്തിന് ഉള്ളത്.
ചെന്നൈ സിറ്റിയെ വീഴ്ത്തി ഗോകുലം
12:06 AM Feb 13, 2020 | Deepika.com