തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടെയുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ അഴിമതി നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. സിഎജി റിപ്പോര്‍ട്ടിലെ അതീവഗുരുതര അഴിമതി ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയും ഡിജിപിയും നിശബ്ദത പാലിച്ചത് ഇതിന് തെളിവാണ്. ഡിജിപിയെ ഉടനടി മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശരിയായ അന്വേഷണം നടത്തിയാല്‍ ഡിജിപി തന്നെ കുടുങ്ങും. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന മുഖ്യമന്ത്രി ഡിജിപിയെ ശക്തമായി പിന്തുണക്കുന്നു. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞകാലം ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി
10:44 PM Feb 12, 2020 | Deepika.com