ഗോ​വ​യ്ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി മും​ബൈ സി​റ്റി

10:40 PM Feb 12, 2020 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ വീ​ണ്ടും ഗോ​വ ഒന്നാമത്. മും​ബൈ സി​റ്റി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ഇന്ന് ഗോ​വ കീ​ഴ​ട​ക്കി. തു​ട​ക്ക​ത്തി​ൽ റൗ​ളിം​ഗ് ബോ​ർ​ഗ​സി​ന്‍റെ ഗോ​ളി​ൽ മു​ന്നി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് മും​ബൈ പ​രാ​ജ​യം ഏ​റ്റു വാ​ങ്ങി​യ​ത്.

ഗോ​വ​യ്ക്ക് വേ​ണ്ടി കോ​റോ ഇ​ന്ന് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി മി​ക​ച്ചു നി​ന്നു. ഹ്യൂ​ഗോ ബൗ​മ​സും ഇ​ന്ത്യ​ൻ താ​ര​മാ​യ ജാ​ക്കി​ച​ന്ദ് സിം​ഗും ഗോ​വ​യ്ക്ക് വേ​ണ്ടി ഇ​ന്ന് ഗോ​ളു​ക​ൾ നേ​ടി.

ഒ​രു സെ​ൽ​ഫ് ഗോ​ളും ഗോ​വ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ചു. മു​ഹ​മ്മ​ദ് റാ​ഫി​കി​ന്‍റെ കാ​ലി​ൽ​നി​ന്നാ​ണ് സെ​ൽഫ് ഗോ​ൾ പി​റ​ന്ന​ത്. ഈ ​മ​ത്സ​ര​ത്തോ​ടെ ഗോ​വ 17 മ​ത്സ​ര​ത്തി​ൽ 36 പോ​യ​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​ത് എ​ത്തി.