പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് നോ​ട്ടീ​സ്

08:44 PM Feb 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ൻ​സാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പൂ​ജ​പ്പു​ര വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലാ​ണി​ത്. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മം 17 (എ) ​പ്ര​കാ​ര​മാ​ണ് ഗ​വ​ർ​ണ​ർ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​നും കു​റ്റ​പ​ത്ര​ത്തി​ൽ പേ​രു​ചേ​ർ​ക്കാ​നും ക​ഴി​യും.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക് മു​ൻകൂ​റാ​യി എ​ട്ടു കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. ക​രാ​റു​കാ​ർ​ക്ക് മു​ൻ​കൂ​ർ പ​ണം ന​ൽ​കി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് 54 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.