ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ഖൈബർ പഖ്തൂണ്‍ഖ്വയിലെ മർദാൻ ജില്ലയ്ക്കു സമീപമാണ് വിമാനം തകർന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം വിമാനത്തിന്റെ മോഡൽ സംബന്ധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടിട്ടില്ല. ഈ മാസം ഏഴിന് പഞ്ചാബ് പ്രവിശ്യയിൽ വച്ച് പാക്കിസ്ഥാന്റെ മിറാജ് വിമാനം പരിശീലന പറക്കലിനിടെ തകർന്നിരുന്നു.
പരിശീലന പറക്കലിനിടെ പാക് യുദ്ധവിമാനം തകർന്നു
08:10 PM Feb 12, 2020 | Deepika.com