കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ

06:06 PM Feb 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ മൂ​ന്ന് കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

കൊ​റോ​ണ വൈ​റ​സ് ന​മ്മു​ടെ ജ​ന​ങ്ങ​ൾ​ക്കും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും വ​ള​രെ ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഈ ​ഭീ​ഷ​ണി​യെ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്നു ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,113 ആ​യി. 44,653 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്.