ഇസ്ലാമാബാദ്: ജമാ അത്ത് ഉദ് ദവ നേതാവ് ഹാഫീസ് സയിദിന് പാക്കിസ്ഥാൻ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകിയെന്ന കുറ്റം ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകിയ സംഭവത്തിൽ ആറ് കേസുകളാണ് ഹാഫീസ് സയിദിനെതിരേ ഉണ്ടായിരുന്നത്. ഈ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്ന സയിദിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
ഹാഫീസ് സയിദിന് അഞ്ച് വർഷം തടവ്
04:59 PM Feb 12, 2020 | Deepika.com