ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന് ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ഒ​രു നേ​താ​വു​ണ്ടാ​യി​ല്ലെ​ന്ന് ക​പി​ൽ സി​ബ​ൽ

04:26 PM Feb 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ നാ​ണം​കെ​ട്ട പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ വി​മ​ർ​ശ​ന​വു​മാ​യി പാ​ർ​ട്ടി നേ​താ​വ് ക​പി​ൽ സി​ബ​ൽ. ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സി​ന് ഒ​രു നേ​താ​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സി​ബ​ൽ പ​റ​ഞ്ഞു. ഇ​താ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഈ ​പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

ഭി​ന്നി​പ്പി​ച്ചും ത​മ്മി​ല​ടി​പ്പി​ച്ചും ബി​ജെ​പി​യും അ​വ​രു​ടെ മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ വി​ല​പ്പോ​കി​ല്ലെ​ന്ന് ഇ​നി​യെ​ങ്കി​ലും ബി​ജെ​പി മ​ന​സി​ലാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഡ​ൽ​ഹി ഫ​ല​മെ​ന്നും സി​ബ​ൽ പ​റ​ഞ്ഞു. ഝാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ലും ഇ​ത് വ്യ​ക്ത​മാ​യി കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക ത​ന്ത്രം പ​യ​റ്റി നേ​ട്ട​മു​ണ്ടാ​ക്ക​മെ​ന്ന ധാ​ര​ണ​യി​ൽ നി​ന്ന് അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്മാ​റ​ണം. ഡ​ൽ​ഹി​യി​ലെ അ​തേ ജ​ന​വി​ധി ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​ക്ക് സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന​ത് -ക​പി​ൽ സി​ബ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.