റോ​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​ന്‍റെ പ​രാ​ക്ര​മം; ആ​ഡം​ബ​ര കാ​ര്‍ ഇ​ടി​ച്ച് നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

03:23 PM Feb 12, 2020 | Deepika.com
ബം​ഗ​ളൂ​രു: പ​ബി​ല്‍ യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ക​ര്‍​ണാ​ട​ക എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. ഇ​യാ​ള്‍ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് ആ​രോ​പ​ണം. ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ന്‍.​എ. ഹാ​രി​സി​ന്റെ മ​ക​ന്‍ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടാ​ണ് പു​തി​യ വി​വാ​ദ​ത്തി​ല്‍​പെ​ട്ട​ത്.

മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ര്‍ ബൈ​ക്കി​നെ​യും ഒ​ട്ടോ​റി​ക്ഷ​യെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടി​ന്റെ കാ​ര്‍ ബൈ​ക്കി​നെ​യും ഓ​ട്ടോ​റി​ക്ഷ​യെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് കാ​ര്‍ ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. സു​ഹൃ​ത്തി​ന്റെ വാ​ഹ​ത്തി​ല്‍ ക​യ​റി​യാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പെ​ട്ട​ത്.

മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ട്രാ​ഫി​ക് ജോ​യി​ന്റ് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍. ര​വി​കാ​ന്തെ ഗൗ​ഡ അ​റി​യി​ച്ചു. ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ന്‍.​എ.​ഹാ​രി​സ് എം​എ​ല്‍​എ​യോ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടോ ഇ​തു​വ​രെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.