പോ​ലീ​സി​ന്‍റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​നി​ല്ലെ​ന്ന് സി​എ​ജി

01:52 PM Feb 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​നി​ല്ലെ​ന്ന് സി​എ​ജി (കം​പ്ട്രോ​ള​ർ ആ​ന്‍റ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) റി​പ്പോ​ർ​ട്ട്. 25 റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ നി​ന്നും കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ വ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​ള്ള​ത്.

പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള വെ​ടി​കോ​പ്പു​ക​ളി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി​യി​ൽ 12,061 വെ​ടി​യു​ണ്ട​ക​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് സി​എ​ജി ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ നി​ന്നും 200 വെ​ടി​യു​ണ്ട​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഇ​വ​യ്ക്കെ​ല്ലാം പ​ക​രം വ്യാ​ജ വെ​ടി​യു​ണ്ട​ക​ൾ വ​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും ആ​യു​ധ​ശേ​ഖ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.