ക​ള്ള് കേ​സ് പ്ര​തി​ക​ള്‍ ഫോ​റ​ൻ​സി​ക് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി ക​ബ​ളി​പ്പി​ച്ചു; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

12:26 PM Feb 12, 2020 | Deepika.com
കൊ​ച്ചി: ക​ള്ള് കേ​സി​ലെ പ്ര​തി​ക​ൾ ഫോ​റ​ൻ​സി​ക് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യ​തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ൾ കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. തി​രു​വ​ന​ന്ത​പു​രം കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ലാ​ബാ​ണ് വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി കോ​ട​തി​ക്ക് ന​ൽ​കി​യ​ത്. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്‌ വി​ശ്വ​സി​ച്ചു ഹൈ​ക്കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടി​രു​ന്നു.

ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന് തോ​ന്നി​യ സം​ശ​യ​ത്തേ​ത്തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ക​ള്ള​ക്ക​ളി പു​റ​ത്ത് വ​ന്ന​ത്. റി​പ്പോ​ർ​ട്ട്‌ വ്യാ​ജ​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി.