ആലപ്പുഴയിൽ വൻ കഞ്ചാവു വേട്ട; 60 കിലോ പിടികൂടി
11:46 AM Feb 12, 2020 | Deepika.com
ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 60 കിലോ കഞ്ചാവാണ് റെയിൽവേ സുരക്ഷാ വകുപ്പ് പിടികൂടിയത്. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. എന്നാൽ, പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.