തിരുവനന്തപുരം: പെൻഷൻ പ്രായ വർധന സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകൾ തള്ളി ധനമന്ത്രി തോമസ് ഐസക്. പെൻഷൻ പ്രായ വർധന സംസ്ഥാന സർക്കാരിന്റെ പരിഗണനയിലേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒൻപത് വകുപ്പുകളിൽ പെൻഷൻ പ്രായപരിധി വർധിപ്പിക്കണമെന്ന ആവശ്യമാണ് ഉയർന്നു വന്നിട്ടുള്ളതെന്നും അതിൽ എട്ട് വകുപ്പുകളിൽ നിന്നുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലാണ് തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്.
പെൻഷൻ പ്രായപരിധി വർധിപ്പിക്കൽ സർക്കാരിന്റെ പരിഗണനയിലേ ഇല്ലെന്ന് തോമസ് ഐസക്
11:39 AM Feb 12, 2020 | Deepika.com