ആ​പ് സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കും

11:32 AM Feb 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.​രാം ലീ​ല മൈ​താ​നി​യി​ലാ​കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി കേ​ജ​രി​വാ​ൾ ല​ഫ്റ്റ​ന​ൻ‌​റ് ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച​ട​ത്തി.

അ​തേ​സ​മ​യം, ആ​രൊ​ക്ക​യാ​ക​തും മ​ന്ത്രി​മാ​രെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, പു​തു​മു​ഖ​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ആ​പ് നേ​തൃ​ത്വ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഓ​ഖ്‌​ല മ​ണ്ഡ​ല​ത്തി​ൽ മി​ന്നും വി​ജ​യം നേ​ടി​യ അ​മാ​ന​ത്തു​ള്ള ഖാ​ൻ, ക​ൽ​ക്കാ​ജി​യി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച അ​തി​ഷി, രാ​ജേ​ന്ദ്ര ന​ഗ​റി​ൽ നി​ന്ന് വി​ജ​യി​ച്ചെ​ത്തി​യ രാ​ഘ​വ് ഛദ്ദ ​തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​കെ​യു​ള്ള 70 സീ​റ്റു​ക​ളി​ൽ 62ഉം ​നേ​ടി​യാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ആ​ദ്മി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ട്ട​വും ഡ​ൽ​ഹി​യു​ടെ ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.