മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നാ​ണം​കെ​ട്ട് പി​ൻ​മാ​റേ​ണ്ടി​വ​രു​മെ​ന്ന് ആ​ന്‍റ​ണി

05:06 PM Nov 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​ക്ക് ഉ​ണ്ടാ​യ​ത് ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത നാ​ണ​ക്കേ​ടാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നാ​ണം​കെ​ട്ട് പി​ൻ​മാ​റേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ൽ നാ​ണ​ക്കേ​ടി​ന് നി​ൽ​ക്കാ​തെ രാ​ജി​വ​ച്ച് പോ​കു​ന്ന​താ​ണ് ന​ല്ല​ത്. ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷായ്​ക്കും ആ​ര്‍​എ​സ്എ​സി​നും കി​ട്ടി​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് മ​ഹാ​രാ​ഷ്ട്ര സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ഇ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മുംബൈ​യി​ൽ സ​ഖ്യ ക​ക്ഷി​ക​ളു​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.