ഉ​ന്നാ​വോ പീ​ഡ​നം: പെ​ണ്‍​കു​ട്ടി​ക്ക് വ​നി​താ ക​മ്മീ​ഷ​ൻ താ​മ​സ​സൗ​ക​ര്യം നൽകണ​മെ​ന്ന് കോ​ട​തി

10:27 PM Sep 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ പീ​ഡ​ന​ത്തി​ൽ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി. പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ​ക്ക് ഡി​സി​ഡ​ബ്ല്യു ചെ​യ​ർ​പേ​ഴ്‌​സ​ൺ സ്വാ​തി മാ​ലി​വാ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ലം കാ​ര​ണം താ​മ​സ​സൗ​ക​ര്യം ന​ൽ​കാ​ൻ വീ​ട്ടു​ട​മ​ക​ൾ ത​യാ​റ​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡി​സി​ഡ​ബ്ല്യു​വി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഡ​ൽ​ഹി​യി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് ന്യാ​യ​മാ​യ നി​ര​ക്കി​ൽ വാ​ട​ക​യ്ക്കോ സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ളി​ലോ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും താ​മ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ഡി​സി​ഡ​ബ്ല്യു ര​ണ്ട് പേ​രു​ടെ സ​മിതി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി ജി​ല്ലാ കോ​ട​തി ജ​ഡ്ജി ധ​ർ​മേ​ഷ് ശ​ർ​മ ഉ​ത്ത​ര​വി​ട്ടു. ഇ​ര​യ്ക്കും അ​വ​ളു​ടെ കു​ടും​ബ​ത്തി​നും താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഞാ​യ​റാ​ഴ്ച ത​ന്നെ ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് സ്വാ​തി മാ​ലി​വാ​ൾ പ​റ​ഞ്ഞു. ഇ​ര​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കും. പെ​ൺ​കു​ട്ടി ധീ​ര​യാ​യ പോ​രാ​ളി​യാ​ണ്. അ​വ​ളെ സ​ഹാ​യി​ക്കാ​ൻ ക​മ്മീ​ഷ​ൻ ശ്ര​മി​ക്കു​മെ​ന്നും മാ​ലി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.