ക​ളിത്തോ​ക്ക് ചൂ​ണ്ടി​യ 17 കാ​രി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു

11:59 AM Jul 13, 2019 | Deepika.com

ക​ലി​ഫോ​ര്‍​ണി​യ: ക​ളിത്തോ​ക്ക് ചൂ​ണ്ടി​യ 17 വ​യ​സു​കാ​രി​യെ പോ​ലീ​സ് ഓ​ഫീ​സ​ർ വെ​ടി​വ​ച്ചു​കൊ​ന്നു. യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. ജൂ​ലൈ അ​ഞ്ചി​ന് ഹ​ന്ന വി​ല്യം​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ഗ്രാ​ഫി​ക്സ് വീ​ഡി​യോ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ പോ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ കാ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ പി​ന്തു​ട​ർ​ന്നു നി​ർ​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് സം​ഭ​വം. പോ​ലീ​സി​നെ ക​ണ്ടു പെ​ൺ​കു​ട്ടി വാ​ഹ​നം നി​ർ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു കാ​റി​ന്‍റെ സ​മീ​പ​ത്തേ​ക്ക് ന​ട​ന്ന​ടു​ക്ക​വേ പെ​ൺ​കു​ട്ടി തോ​ക്ക് ചൂ​ണ്ടി നി​ല്‍​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. പെ​ട്ടെ​ന്ന് ഓ​ഫീ​സ​ര്‍ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി മ​രി​ച്ച​ത​റി​യാ​തെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം പി​താ​വ് പോ​ലീ​സി​ൽ ഫോ​ൺ വി​ളി​ച്ചി​രു​ന്നു. വി​ഷാ​ദ രോ​ഗി​യാ​യ മ​ക​ളെ കാ​ണി​ല്ലെ​ന്ന് അ​റി​യി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം വി​ളി​ച്ച​ത്. ഫോ​ൺ​കോ​ളി​ന്‍റെ ഓ​ഡി​യോ​യും ഫു​ല്ലെ​ർ​ട​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.