തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പൽ എസ്എഫ്ഐയുടെ കൈയിലെ കളിപ്പാവയാണെന്ന് മുന്‍വിദ്യാർഥിനി. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പീഡനത്തെ തുടർന്ന് നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ച നിഖിലയാണ് വെളിപ്പെടുത്തൽ നടത്തിയത്. കോളജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പലാണ്.
അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസിൽ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു. കാമ്പസിൽ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആർത്തവം ആണെന്നു പറഞ്ഞാൽപോലും പെൺകുട്ടികളെ എസ്എഫ്ഐയുടെ സമരങ്ങളിലും ജാഥകളിലും നിർബന്ധിച്ച് പങ്കെടകുപ്പിക്കും. കുഴഞ്ഞുവീണാൽ ഒരു തുള്ളിവെള്ളംപോലും നൽകില്ല.
ഒന്നാം വര്‍ഷ വിദ്യാർഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും- നിഖില ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പൽ എസ്എഫ്ഐയുടെ കളിപ്പാവ: മുന്‍വിദ്യാർഥിനി
11:42 AM Jul 13, 2019 | Deepika.com