ഗോഹട്ടി: ആസാമിൽ പൗരത്വ ബില്ലിനെതിരായ കവിത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൗരത്വ ബിൽ മുസ്ലിംകളെ ലക്ഷ്യംവയ്ക്കുകയാണെന്നു പറയുന്ന കവിത പങ്കുവച്ച ആളുകളാണ് അറസ്റ്റിലായത്.
ഗോഹട്ടിയിൽനിന്നുള്ള മാധ്യമപ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. കവികളും സാമൂഹിക പ്രവർത്തകരുമായ 10 പേർക്കെതിരായാണ് പരാതി നൽകിയത്. സാമുദായിക സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആസാം പൗരത്വ ബില്ലിനെതിരായി കവിത; 10 പേർ അറസ്റ്റിൽ
11:01 AM Jul 13, 2019 | Deepika.com