അ​ഖി​ലി​നെ കു​ത്തി​യ​ത് കൊ​ല​വി​ളി​യോ​ടെ; സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മെ​ന്ന് എ​ഫ്ഐ​ആ​ർ റി​പ്പോ​ർ​ട്ട്

10:27 AM Jul 13, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മെ​ന്ന് എ​ഫ്ഐ​ആ​ർ റി​പ്പോ​ർ​ട്ട്. കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ഉ​ള്‍​പ്പെ​ടെ പ്ര​കോ​പി​പ്പി​ച്ച് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. അ​ഖി​ലി​നെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ൽ അ​നു​സ​രി​ച്ചി​ല്ല. ഇ​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​ത്ത് കൊ​ല​വി​ളി​യോ​ടെ​യാ​ണ് അ​ഖി​ലി​നെ കു​ത്തി​യ​തെ​ന്നും എ​ഫ്ഐ​ആ​ർ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സി​ൽ പ്ര​തി​ക​ളാ​യ ഏ​ഴു പേ​രും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ ക​ഴി​ഞ്ഞ രാ​ത്രി കീ​ഴ​ട​ങ്ങു​മെ​ന്നു സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​വി​ലെ വ​രെ കീ​ഴ​ട​ങ്ങി​യി​ല്ല. ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.