ഗ്രീ​സ്മാ​ൻ ക​രാ​ർ; ബാ​ഴ്സ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ്

04:02 AM Jul 13, 2019 | Deepika.com
മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് താ​രം ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​നു​മാ​യു​ള്ള സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ ക​രാ​റി​നെ​തി​രെ അ​ത്‌ല​​റ്റി​ക്കോ മാ​ഡ്രി​ഡ് രം​ഗ​ത്ത്. ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത് തെ​റ്റാ​യ രീ​തി​യി​ലാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അത്‌ല​​റ്റി​ക്കോ വ്യ​ക്ത​മാ​ക്കി.

ഗ്രീ​സ്മാ​നെ 926 കോ​ടി രൂ​പ​യ്ക്കാ​ണ് (120 മി​ല്ല്യ​ണ്‍ യൂ​റോ) ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ 200 മി​ല്ല്യ​ണ്‍ യൂ​റോ​യാ​ണ് ബാ​ഴ്സ​ലോ​ണ ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്ന് അത്‌ല​​റ്റി​ക്കോ മാ​ഡ്രി​ഡ് പ​റ​ഞ്ഞു. ഗ്രീ​സ്മാ​ന്‍റെ റി​ലീ​സ് ക്ലോ​സ് 200 മി​ല്ല്യ​ണ്‍ യൂ​റോ​യാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​ണ് 120 മി​ല്ല്യ​ണ്‍ യൂ​റോ​യാ​യി കു​റ​ഞ്ഞ​ത്. ഇ​തി​നു​മു​ൻ​പ് താ​രം ബാ​ഴ്സ​ലോ​ണ​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി ധാ​ര​ണ​യാ​യി​രു​ന്നു​വെ​ന്നും അ​ത്‌ല​​റ്റി​ക്കോ മാ​ഡ്രി​ഡ് പ​റ​ഞ്ഞു.

ബാ​ഴ്സ​ലോ​ണ 80 മി​ല്ല്യ​ണ്‍ യൂ​റോ കൂ​ടി ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ത്‌ല​​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ വാ​ദം. 2014ലാ​ണ് ഗ്രീ​സ്മാ​ൻ അ​ത്‌ല​​റ്റി​ക്കോ​യി​ലെ​ത്തി​യ​ത്.