റിം​ഗ് ഓ​ഫ് ഫ​യ​റി​ൽ പ്ര​ക​ന്പ​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല; ന്യൂ​ഗി​നി​യ വീ​ണ്ടും കു​ലു​ങ്ങി

07:14 AM Jul 12, 2019 | Deepika.com
പോ​ർ​ട്ട് മോ​ഴ്സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ ച​ല​നം തീ​ര​മേ​ഖ​ല​യെ​യാ​ണു കു​ലു​ക്കി​യ​ത്.

അ​റാ​വ​യ്ക്കു 174 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് 459.9 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യി ഭൂ​ച​ല​ന​ങ്ങ​ളും അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ റിം​ഗ് ഓ​ഫ് ഫ​യ​ർ എ​ന്ന മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​മാ​ണ് പാ​പ്പു​വ ന്യൂ​ഗി​നി​യ. ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റു​ക​ൾ കൂ​ട്ടി​മു​ട്ടു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടം റിം​ഗ് ഓ​ഫ് ഫ​യ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.