ജേ​സ​ണ്‍ റോ​യി ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കും; ശി​ക്ഷ പി​ഴ​യി​ൽ ഒ​തു​ക്കി ഐ​സി​സി

05:45 AM Jul 12, 2019 | Deepika.com
ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ ജേ​സ​ണ്‍ റോ​യി ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കും. സെ​മി ഫൈ​ന​ലി​ൽ അ​ന്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് റോ​യി​ക്കു സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശി​ക്ഷ പി​ഴ​യി​ൽ ഒ​തു​ക്കാ​ൻ മാ​ച്ച് റ​ഫ​റി ര​ഞ്ജ​ൻ മ​ദു​ഗു​ലെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മാ​ച്ച് ഫീ​യു​ടെ 30 ശ​ത​മാ​ന​മാ​ണ് റോ​യി പി​ഴ ന​ൽ​കേ​ണ്ട​ത്.

85 റ​ണ്‍​സു​മാ​യി സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്ക​വെ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ പ​ന്തി​ൽ പു​ൾ ഷോ​ട്ടി​നു ശ്ര​മി​ച്ചാ​ണു റോ​യി പു​റ​ത്താ​കു​ന്ന​ത്. റോ​യി പു​റ​ത്താ​യ​താ​യി അ​ന്പ​യ​ർ കു​മാ​ർ ധ​ർ​മ​സേ​ന വി​ധി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ജേ​സ​ണ്‍ റോ​യി ഗ്രൗ​ണ്ടി​ൽ നി​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ന്പ​യ​ർ മ​റി​യ​സ് എ​റാ​സ്മ​സ് ഇ​ട​പെ​ട്ട് പ​വ​ലി​യ​നി​ലേ​ക്കു പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റോ​യി​യെ ഒൗ​ട്ട് വി​ധി​ച്ച ശേ​ഷം ധ​ർ​മ​സേ​ന ടി​വി ചി​ഹ്നം കാ​ണി​ച്ച​ത് കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. ജോ​ണി ബൈ​ർ​സ്റ്റോ ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​ക റി​വ്യു ഉ​പ​യോ​ഗി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്പ​യ​ർ റി​വ്യൂ സി​ഗ്ന​ൽ കാ​ണി​ച്ചു. ഓ​സ്ട്രേ​ലി​യ​യാ​ണ് ഈ ​തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. അ​ന്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് റോ​യി ഗ്രൗ​ണ്ട് വി​ട്ട​ത്.