ഹൈദരാബാദ്: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കവേ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ എന്ന യുവാവാണ് മരിച്ചത്.
ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ തടകത്തിലിറങ്ങി വീഡിയോ എടുക്കവേയാണ് ദുരന്തം. സിനിമാ ഗാനത്തിനൊപ്പം നൃത്തം ചെയ്യവേ നരസിംഹ കാൽവഴുതി തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. വീഡിയോ എടുത്തിരുന്ന സുഹൃത്ത് പ്രശാന്ത് ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വ്യാഴാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
ടിക് ടോക്ക് ദുരന്തം; വിഡീയോ ചിത്രീകരണത്തിനിടെ യുവാവ് മുങ്ങി മരിച്ചു
11:52 PM Jul 11, 2019 | Deepika.com