മാഞ്ചസ്റ്റർ: മഴ മൂലം തടസപ്പെട്ട മത്സരം 40 ഓവറായി വെട്ടിച്ചുരുക്കി. ഇതോടെ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റൺസായി പുതുക്കി നിശ്ചയിച്ചു. മഴ നിയമപ്രകാരമാണ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്. 35 ഓവർ ബാറ്റ് ചെയ്ത പാക്കിസ്ഥാന് വിജയിക്കാൻ ഇനി അഞ്ച് ഓവറിൽ 136 റൺസ് എടുക്കണം.
പാക്കിസ്ഥാന്റെ 35 ാം ഓവറിലാണ് മഴ വീണ്ടും എത്തിയത്. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ ഈ സമയം 171 റൺസിനുപിന്നിലായിരുന്നു. ആറു വിക്കറ്റും നഷ്ടമായി.
മത്സരം പുനരാരംഭിച്ചു; പാക്കിസ്ഥാന് അഞ്ച് ഓവറിൽ 136 റൺസ് വിജയലക്ഷ്യം
11:44 PM Jun 16, 2019 | Deepika.com