പോ​ർ​ച്ചു​ഗീ​സ് ലീ​ഗ് കി​രീ​ടം ബെ​ൻ​ഫി​ക​യ്ക്ക്

02:59 AM May 19, 2019 | Deepika.com
ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗീ​സ് ലീ​ഗ് കി​രീ​ടം ബെ​ൻ​ഫി​ക​യ്ക്ക്. സാ​ന്‍റാ ക്ലാ​ര​യെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ബെ​ൻ​ഫി​ക കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ര​ണ്ട് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബെ​ൻ​ഫി​ക​യു​ടെ കി​രീ​ട നേ​ട്ടം.

ഹാ​രി​സ് സെ​ഫെ​റോ​വി​ച്ച്(16,56) ‌ബെ​ൻ​ഫി​ക​യ്ക്കാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി. ജോ ​ഫെ​ലി​ക്സ്(23), റാ​ഫ സി​ൽ​വ(39) എ​ന്നി​വ​ർ ഒ​രോ ഗോ​ൾ വീ​തം വ​ല​യി​ലാ​ക്കി. ഹെ​ൻ​ട്രി​ക് മാ​ർ​ട്ടി​ൻ(59) സാ​ന്‍റാ ക്ലാ​ര​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ബെ​ൻ​ഫി​ക​യു​ടെ 37-ാം ലീ​ഗ് കി​രീ​ട​മാ​ണ്. 34 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 87 പോ​യി​ന്‍റാ​ണ് ബെ​ൻ​ഫി​ക നേ​ടി​യ​ത്.