കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരേ കേസ്. മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ നിഷാദ് വി. മുഹമ്മദ്, പ്രിൻസിപ്പൽ കെ.റസിയ, ചേന്ദമംഗലം എച്ച്എസ്എസ് അധ്യാപകൻ പി.കെ. ഫൈസൽ എന്നിവർക്കെതിരേയാണ് കേസ്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ പരാതികളിലാണ് നടപടി.
സംഭവത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകിയിരുന്നു. ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
അതേസമയം, സസ്പെൻഷനിലായ അധ്യാപകൻ നേരത്തെയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി സംശയമുയർന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന സംശയത്തിൽ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ ആവശ്യപ്പെട്ടു.
നീലേശ്വരം സ്കൂളിലെ പരീക്ഷാ ആൾമാറാട്ടം: മൂന്ന് അധ്യാപകർക്കെതിരേ കേസ്
06:01 PM May 13, 2019 | Deepika.com