ചൂ​ർ​ണി​ക്ക​ര നി​ലം നി​ക​ത്ത​ൽ: വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച അ​രു​ണ്‍​കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

05:50 PM May 13, 2019 | Deepika.com
കൊ​ച്ചി: ചൂ​ർ​ണി​ക്ക​ര​യി​ൽ നി​ലം നി​ക​ത്താ​നാ​യി വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ക്ലാ​ർ​ക്ക് അ​രു​ണ്‍​കു​മാ​റി​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​ബു ബീ​രാ​നൊ​പ്പ​മാ​ണ് പോ​ലീ​സ് അ​രു​ണി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വ്യാ​ജ​രേ​ഖ നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് അ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. റ​വ​ന്യൂ​വ​കു​പ്പ് സൂ​പ്ര​ണ്ട് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണു താ​ൻ വ്യാ​ജ​രേ​ഖ​യി​ൽ സീ​ൽ പ​തി​പ്പി​ച്ച​തെ​ന്നും ഇ​തി​ന് അ​പേ​ക്ഷ​യു​ടെ ര​സീ​ത് ന​ന്പ​രാ​ണു റ​ഫ​റ​ൻ​സാ​ക്കി​യ​തെ​ന്നും അ​രു​ണ്‍ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ചൂ​ർ​ണി​ക്ക​ര​യി​ൽ മ​ണ്ണി​ട്ടു നി​ക​ത്തി​യ 25 സെ​ന്‍റ് വ​യ​ൽ ക​ര​ഭൂ​മി​യാ​യി മാ​റ്റാ​നാ​ണ് അ​ബു വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച് ഭൂ​വു​ട​മ​യ്ക്കു ന​ൽ​കി​യ​ത്. റ​വ​ന്യൂ മ​ന്ത്രി​യാ​യി​രി​ക്കെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു അ​രു​ണ്‍.