ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റ്; ക്ഷ​മാ​പ​ണ​വു​മാ​യി രാ​ഹു​ൽ

04:25 PM May 13, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ൻ തെ​റ്റാ​യി​രു​ന്നെ​ന്നും ഇ​ന്ദി​രാ ഗാ​ന്ധി പോ​ലും ഇ​തി​ൽ മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ർ ഓ​പ്പ​റേ​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണ് രാ​ഹു​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ചാ​ന​ൽ വെ​ബ്സൈ​റ്റ് പ​റ​യു​ന്നു.