ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിനായി ഭാര്യയെ ഉപേക്ഷിച്ചെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. പ്രധാനമന്ത്രിക്കെതിരായ മായാവതിയുടെ വാക്കുകൾ തരംതാണതെന്ന് അരുണ്‍ ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.
പൊതുജീവിതം നയിക്കാൻ അയോഗ്യയാണെന്ന് മായാവതിയുടെ വാക്കുകൾ തെളിയിക്കുന്നതായും ജയ്റ്റ്ലി കൂട്ടിച്ചേർത്തു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും അദ്ദേഹം വിമർശിച്ചു. ബംഗാളിൽ ജനാധിപത്യം അപകടത്തിലാണ്. പ്രതിപക്ഷ സ്ഥാനാർഥികളും പ്രവർത്തകരും അവിടെ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ മായാവതിയുടെ വാക്കുകൾ തരംതാണതെന്ന് അരുണ്‍ ജയ്റ്റ്ലി
01:45 PM May 13, 2019 | Deepika.com