മുംബൈ: ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലൂടെ 49 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ തള്ളി സക്കീർ നായക്.
മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ സാക്കീർ നായികിനെതിരെ സമർപിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇഡി ഈ ആരോപണം ഉന്നയിച്ചത്.
2010 മുതൽ പ്രതിമാസം ഒരുകോടി രൂപ വരുമാനമുള്ള എൻആർഐയാണ് താനെന്നും വരുമാനവും അതിന്റെറ സ്രോതസ്സുകളും ആദായനികുതി രേഖകളിൽ വ്യക്തമാണെന്നും സാകിർ നായിക് തന്റെ വക്താവ് മുഖേന പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി ആരോപണം തള്ളി സക്കീർ നായക്
07:42 AM May 12, 2019 | Deepika.com