ഇ​ന്തോ​നേ​ഷ്യ​യി​ൽ നൂറോളം ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി

11:41 PM May 11, 2019 | Deepika.com
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ൽ നൂ​റോ​ളം ത​ട​വു​കാ​ർ ക​ലാ​പ​മു​ണ്ടാ​ക്കി ജ​യി​ൽ ചാ​ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗാ​ർ​ഡു​ക​ൾ ചി​ല ത​ട​വു​കാ​രെ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നു പി​ന്നാ​ലെ ജ​യി​ൽ​ക്കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

ഇ​രു​നൂ​റി​ല​ധി​കം ത​ട​വു​കാ​രാ​ണ് പു​റ​ത്തു​ചാ​ടി​യ​ത്. പ​ട്ടാ​ള​വും പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 115 പേ​രെ പി​ടി​കൂ​ടി. ഇ​നി നൂ​റോ​ളം പേ​രെ കി​ട്ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ലാ​പ​ത്തി​നി​ടെ ഒ​രു പോ​ലീ​സു​കാ​ര​നു വെ​ടി​യേ​റ്റു. മൂ​ന്നു ത​ട​വു​കാ​ർ​ക്കു കു​ത്തേ​റ്റു.