മു​ഖ്യ​മ​ന്ത്രി യൂ​റോ​പ്പി​ലേ​ക്ക്: ലോ​ക പു​ന​ർ​നി​ർ​മാ​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും

06:53 PM May 05, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യൂ​റോ​പ്പി​ലേ​ക്ക്. 13 ദി​വ​സ​ത്തെ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച യാ​ത് തി​രി​ക്കും. ജ​നീ​വ​യി​ൽ ലോ​ക പു​ന​ർ​നി​ർ​മാ​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. ഈ‌ മാസം 13ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്രാ​സം​ഗി​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന​ത്.

17ന് ​ല​ണ്ട​നി​ൽ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ലി​സ്റ്റ് ചെ​യ്യു​ന്ന ച​ട​ങ്ങി​ലും മു​ഖ്യാ​തി​ഥി​യാ​കും. നെ​ത​ർ​ല​ൻ​ഡ്സി​ൽ ഒ​ന്പ​തി​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ദ്യ പ​രി​പാ​ടി​ക​ൾ. നെ​ത​ർ​ല​ൻ​ഡ്സി​ലെ ഐ​ടി മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. പ്ര​കൃ​തി ക്ഷോ​ഭ​ത്തെ നേ​രി​ടാ​ൻ നെ​ത​ർ​ല​ൻ​ഡ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കാ​ണാ​നും മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ല​ണ്ട​നി​ലെ പ​രി​പാ​ടി​ക​ളി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, കി​ഫ്ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ. ​കെ.​എം. എ​ബ്ര​ഹാം, വ്യ​വ​സാ​യ സെ​ക്ര​ട്ട​റി ഡോ. ​ഇ​ള​ങ്കോ​വ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. മെ​യ് 16ന് ​പാ​രി​സ് സ​ന്ദ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​മാ​യും ച​ർ​ച്ച ന​ട​ത്തും. മേ​യ് 20നാ​ണ് മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക.