കള്ളവോട്ട്: ഏത് അന്വേഷണത്തെയും നേരിടാൻ സിപിഎം തയാറെന്ന് കോടിയേരി

03:14 PM May 05, 2019 | Deepika.com
തിരുവനന്തപുരം: കള്ളവോട്ടിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ സിപിഎം തയാറാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏറ്റവും കൂടുതൽ കള്ളവോട്ട് ചെയ്തത് യുഡിഎഫ് പ്രവർത്തകരാണ്. ഇത് മറയ്ക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇനിയും ഇത്തരത്തിൽ പല കഥകളും വരുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.