ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ടു​ക്കി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

02:41 PM May 05, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്നു ഇ​ടു​ക്കി​യി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.