ദേ​ശീ​യ​പാ​ത വി​ക​സ​നം: കേ​ന്ദ്ര​ത്തി​ന് മ​ന്ത്രി സു​ധാ​ക​ര​ൻ ക​ത്ത​യ​ച്ചു

12:20 PM May 05, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​നെ​തി​രേ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ലെ കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഒ​ന്നാം മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് മ​ന്ത്രി ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കാ​ണ് സു​ധാ​ക​ര​ൻ ക​ത്ത​യ​ച്ച​ത്.

കേ​ര​ള​ത്തി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് 80 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ​താ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ​യാ​ണ് മ​ന്ത്രി​യു​ടെ ക​ത്ത്.