ക​ണ്ണൂ​രി​ൽ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

12:05 PM May 05, 2019 | Deepika.com
ക​ണ്ണൂ​ര്‍: ത​ല​ശേ​രി എ​ട​ത്തി​ല​മ്പ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​നോ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.