മോദിജി, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളെക്കുറിച്ച് നിങ്ങൾക്കു തന്നെ തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേൽ ചാരേണ്ട കാര്യമില്ല. അത് നിങ്ങളെ സംരക്ഷിക്കില്ല. നിങ്ങളോടു സ്നേഹവും ആശ്ളേഷവും മാത്രം- രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായാണ് മരിച്ചതെന്നു മോദി പറഞ്ഞു.
നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നന്പർ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഭർത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991-ൽ വധിക്കപ്പെട്ടിരുന്നു.