താൻ സഞ്ജയ് ഗാന്ധിയുടെ മകനാണെന്നും ചന്ദ്രഭദ്ര സിംഗിനെ പോലെയുള്ളവരെ കൊണ്ട് തന്റെ ഷൂലേസുകൾ കെട്ടിക്കുമെന്നും വരുണ്‍ പറഞ്ഞു. ദൈവത്തെയല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ലെന്നും മാന്യതയില്ലാത്ത മനുഷ്യൻ മരിച്ചതിനു തുല്യമാണെന്നും എസ്പി സ്ഥാനാർഥിയെ സൂചിപ്പിച്ച് വരുണ്‍ കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി 1980-ൽ വിമാന അപകടത്തിലാണ് മരിക്കുന്നത്. സഞ്ജയ്-മേനകാ ദന്പതികളുടെ മകനാണ് വരുണ്‍.
സുൽത്താൻപൂരിലെ സിറ്റിംഗ് എംപിയാണ് വരുണ്‍. ഇക്കുറി അമ്മ മേനക ഗാന്ധിക്കു മത്സരിക്കുന്നതിനായി മണ്ഡലം വിട്ടുകൊടുത്ത് വരുണ്‍ പിലിഫിത്തിലേക്കു മാറുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതൃസഹോദരൻ കൂടിയാണ് സഞ്ജയ്.