പ്യോംഗ്യാംഗ്: ഹ്രസ്വദൂര മിസൈൽ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. ഹോഡോ മേഖലയിൽ നിന്ന് പരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയ അറിയിക്കുന്നത്.
പീരങ്കികളിൽനിന്നു പായിക്കുന്ന ഇനം ചെറിയ മിസൈലാണ് അയച്ചത്. 70 മുതൽ 200 വരെ കിലോമീറ്റർ ദൂരപരിധിയുള്ളവയായിരുന്നു ഈ ചെറു മിസൈലുകൾ. ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം നിരോധിച്ചിട്ടുള്ളതാണ്.
ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയമാണ് ചെറുമിസൈൽ അയച്ചതു ആദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇതു സ്ഥിരീകരിച്ചിരുന്നു.
മിസൈൽ തൊടുത്തത് കിമ്മിന്റെ മേൽനോട്ടത്തിൽ; പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ
10:21 AM May 05, 2019 | Deepika.com