തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികള്‍ പൂർത്തിയായി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
4,35,142 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്ട്രേഷന് നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച
06:44 PM May 04, 2019 | Deepika.com