കേ​ജ​രി​വാ​ളി​ന് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ക​ര​ണ​ത്ത​ടി

06:34 PM May 04, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് മ​ർ​ദ​നം മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ജീ​പ്പി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ൾ​ക്കൂ​ട്ട​ത്തെ നോ​ക്കി കൈ​വീ​ശി കാ​ണി​ക്കു​ക​യാ​യി​രു​ന്ന കേ​ജ​രി​വാ​ളി​നെ മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട് ധ​രി​ച്ച യു​വാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു പി​ടി​ച്ചു​മാ​റ്റി. ആ​ക്ര​മ​ണ​ത്തി​നു​ള്ള പ്ര​കോ​പ​നം വ്യ​ക്ത​മാ​യി​ട്ടി​ല്ല.



ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം ഘ​ട്ട​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് 12നാ​ണ് ഡ​ൽ​ഹി പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​കു​ക.