ബം​ഗാ​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി

05:41 PM May 04, 2019 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബൊ​ങ്കോ​ണ്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. മ​ത്തു​വ സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​യ ശ​ന്ത​നു താ​ക്കൂ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് പോ​ലീ​സ് സ്റ്റി​ക്ക​ര്‍ പ​തി​ച്ച എ​സ്‌​യു​വി ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ദി​യ ജി​ല്ല​യി​ലെ ഹ​ന്‍​സ്‌​കാ​ലി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ താ​ക്കൂ​റി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് പു​റ​മെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍​ക്കു​കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൂ​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് താ​ക്കൂ​റി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​ർ ഡ്രൈ​വ​റെ ഗൈ​ഘ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ ബം​ഗാ​ള്‍ പോ​ലീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ത​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​പ്പോ​ൾ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.