ഷൂട്ടിംഗ് മുടങ്ങില്ല; സി​നി​മാ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു

05:17 PM May 04, 2019 | Deepika.com
കൊ​ച്ചി: സി​നി​മാ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു. സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും ‌കൊ​ച്ചി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. എ​ല്ലാ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ​യും വേ​ത​നം 20 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

വേ​ത​ന വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ച ക​രാ​ര്‍ പ​രി​ഷ്‌​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഷൂ​ട്ടിം​ഗു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഫെ​ഫ്ക. 15 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് നി​ര്‍​മാതാ​ക്ക​ളു​ടെ സം​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തു തീ​രെ കു​റ​വാ​ണെ​ന്നും പു​തി​യ വേ​ത​ന നി​ര​ക്ക് അ​നു​വ​ദി​ച്ചു ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഫെ​ഫ്ക ഉ​റ​ച്ചു​നി​ന്ന​തോ​ടെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ‌ അ​യ​യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ത്തെ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ മെ​യ് ഏ​ഴു മു​ത​ല്‍ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വെ​യ്ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ഫെ​ഫ്ക. വേ​ത​ന​വ​ര്‍​ധ​ന ഉ​ട​നെ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ഫ്ക പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു ക​ത്തും ന​ല്‍​കി​യി​രു​ന്നു.