തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളിൽ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമനിക്ക് ആവശ്യപ്പെട്ടു.
സംഭവത്തിൽ മന്ത്രി കെ.ടി. ജലീലും റിപ്പോർട്ട് തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് ജലീൽ റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ കോളജിലെത്തിയ വിദ്യാർഥികളും ജീവനക്കാരുമാണ് പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
04:26 PM May 04, 2019 | Deepika.com