കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി. സുധാകരൻ. നിർമാണത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്നും ഉത്തരവാദികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റ പണി നടക്കുന്ന മേൽപ്പാലം സന്ദർശിച്ചശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ വന്നത് കൊണ്ട് യാത്ര ക്ലേശം പരിഹരിക്കാൻ ആയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടം മേൽപ്പാലം: വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി സുധാകരൻ
02:56 PM May 04, 2019 | Deepika.com