ഫോ​നി ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്

01:23 PM May 04, 2019 | Deepika.com
കോ​ൽ​ക്ക​ത്ത: ഫോ​നി ചു​ഴ​ലി​ക്കാറ്റ് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് നീ​ങ്ങു​ന്നു. ശ​ക്തി കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഫോ​നി ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ ഫോ​നി വ​ലി​യ നാ​ശം വി​ത​യ്ക്കാ​തെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. 30-40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. ഫോ​നി​യെ തു​ട​ർ​ന്നു കോ​ൽ​ക്ക​ത്ത​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫോ​നി ഒ​ഡി​ഷ​യി​ലെ​ത്തി​യ​ത്. ഒ​ഡി​ഷ​യി​ൽ മ​ണി​ക്കൂ​റി​ൽ 185 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ആ​ഞ്ഞ​ടി​ച്ച കാ​റ്റ് എ​ട്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ദു​ര​ന്തം മു​ന്നി​ൽ ക​ണ്ട് തീ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് 11 ല​ക്ഷ​ത്തോ​ളം പേ​രെ​യാ​ണ് സ​ർ​ക്കാ​ർ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.