ഫ​സ​ൽ ഗ​ഫൂ​റി​ന് വ​ധ​ഭീ​ഷ​ണി

12:32 PM May 04, 2019 | Deepika.com
കോ​ഴി​ക്കോ​ട്: എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ഫ​സ​ൽ ഗ​ഫൂ​റി​ന് വ​ധ​ഭീ​ഷ​ണി. എം​ഇ​എ​സി​ലെ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ വ​ക​വ​രു​ത്തും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി. ഗ​ൾ​ഫി​ൽ നി​ന്നു​മാ​ണ് ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഫ​സ​ൽ ഗ​ഫൂ​ർ ന​ട​ക്കാ​വ് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി.

ത​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് എ​തി​രെ​യും ഫ​സ​ൽ ഗ​ഫൂ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എം​ഇ​എ​സ് കോ​ള​ജു​ക​ളി​ൽ മു​ഖം മ​റ​ച്ചു​ള്ള വ​സ്ത്ര​ധാ​ര​ണം നി​രോ​ധി​ച്ച് കൊ​ണ്ട് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഫ​സ​ൽ ഗ​ഫൂ​റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കു​ല​റി​ലു​ള്ള​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മു​സ്ലിം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മു​ന്നേ​റ്റം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ഇ​എ​സ് എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടി​ലേ​ക്ക് വ​ന്ന​തെ​ന്ന് സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എം​ഇ​എ​സി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ പ​ഠി​താ​ക്ക​ൾ പാ​ഠ്യ-​പാ​ഠ്യേ​ത​ര മി​ക​വി​നൊ​പ്പം​ത​ന്നെ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലും തി​ക​ഞ്ഞ ഒൗ​ചി​ത്യം പു​ല​ർ​ത്ത​ണ​മെ​ന്ന നി​ഷ്ക​ർ​ഷ​യു​ണ്ടെ​ന്നും പൊ​തു സ്വീ​കാ​ര്യ​മ​ല്ലാ​ത്ത വേ​ഷ​വി​ധാ​ന​ങ്ങ​ൾ അ​ത് ആ​ധു​നി​ക​ത​യു​ടെ​പേ​രി​ലാ​യാ​യ​ലും മ​താ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ലാ​യാ​ലും അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.