റ​ഫാ​ൽ: കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി

12:20 PM May 04, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റ​ഫാ​ൽ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​നെ കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യം ഇ​ല്ല. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത് മോ​ഷ്ടി​ക്ക​പ്പെ​ട്ട ഫ​യ​ൽ കു​റി​പ്പു​ക​ളാ​ണെ​ന്നും അ​വ അ​ന്തി​മ തീ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ​ക്ക് ഒ​പ്പം ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന രേ​ഖ​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ര​ഹ​സ്യ ഫ​യ​ൽ കു​റു​പ്പി​ക​ളാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്നു. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​രീ​ക്ഷ​ച്ച​തി​നെ സ​മാ​ന്ത​ര ച​ർ​ച്ച എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ ആ​ക്കി​ല്ല. ക​രാ​ർ ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ ദി​വ​സം പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.